
കൊച്ചി : 51.51 ഗ്രാം MDMA യുമായി 2 പേരെ കൊച്ചിസിറ്റി പോലിസ് പിടികൂടി. (1) Muhammed Haneef N. A, Age 52 S/o Aboobacker, Hina Shahzeen Mahal, Nr. Girls Hostel, Anangoor, Kasaragod. (2) Riyas P. R., Age 39 S/o Rasheed, Valiyaparam House, Mattanchery എന്നിവരെയാണ് പിടികൂടിയത്. ഇടപ്പള്ളിയിൽ വില്പനയ്ക്കായി രാസലഹരി കൊണ്ടുവരുന്നതായി ബഹു. സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അശ്വതി ജിജി IPS, ജുവനപ്പടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നർകോർട്ടിക് സെൽ എസിപി കെ.എ അബ്ദുൽസലാമിൻ്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി ഡാൻസാഫ് ടീം ഇടപ്പള്ളി നോർത്ത് ഓൾഡ് ചേരാനെല്ലൂർ റോഡിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് 51.51 ഗ്രാം MDMA യുമായി പ്രതികളെ പിടികൂടിയത്. പിടിയിലായവർ കൊച്ചി സിറ്റി കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ, യുവാക്കൾക്കും മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ്. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും, കൂടുതൽ പ്രതികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്










